Type Here to Get Search Results !

ലക്ഷ്യം ഹോസ്റ്റലിലെ കുട്ടികള്‍, വില്‍പന 2000 രൂപ മുതല്‍, തിരൂര്‍ സ്വദേശി അറസ്റ്റിലായത് മെത്താംഫിറ്റമിന്‍


മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച്‌ മെത്താംഫിറ്റമിന്‍ വിതരണം തിരൂര്‍ സ്വദേശി അറസ്റ്റില്‍.

2.2 ഗ്രാം മെത്താംഫിറ്റമിനുമായി തിരൂര്‍ സ്വദേശി അറസ്റ്റിലായത്. ആദൃശ്ശേരി പട്ടരാട്ടില്‍ വീട്ടില്‍ സക്കീര്‍ ഹുസൈനെയാണ് (43) തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാദിക്കും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.30ന് തൃക്കണ്ടിയൂര്‍ മുത്തൂര്‍ ബൈപ്പാസ് റോഡില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്തിക്കൊണ്ട് വന്ന 2.2 ഗ്രാം മെത്താംഫിറ്റമിനാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. കാറും 3200 രൂപയും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

അരഗ്രാമിന് 2000 രൂപ നിരക്കില്‍ വില്‍പന

അര ഗ്രാമിന് 2000 രൂപ നിരക്കിലാണ് പ്രതി വില്‍പ്പന നടത്തിയിരുന്നതെന്നു പൊലീസ് അറിയിച്ചു.മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച്‌ മെത്താംഫിറ്റമിന്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് സക്കീര്‍ ഹുസൈനെന്ന് പൊലീസ് അറിയിച്ചു. നിരവധി കേസുകള്‍ പ്രതിയുടെ പേരില്‍ ഇതിനു മുമ്ബും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രിവന്റ്‌റി വ് ഓഫിസര്‍ രവീന്ദ്രനാഥ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബു രാജ്, സിവില്‍ എ ക്‌സൈസ് ഓഫിസര്‍ ഡ്രൈ വര്‍ അഭിലാ ഷ് എന്നിവര്‍ അന്വേക്ഷണ സംഘത്തില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.