Type Here to Get Search Results !

ചാവക്കാട് ലൈറ്റ് ഹൗസിന് മുകളില്‍ ഗുണ്ട്‌ പൊട്ടിച്ച്‌ യുവാവ്; സംഭവത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു


ചാവക്കാട് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളില്‍ കയറി ഗുണ്ട്‌ പൊട്ടിച്ച്‌ യുവാവ്. സംഭവത്തില്‍ യുവാവിന്റെ വലതുകൈപ്പത്തി തകർന്നു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ചാവക്കാട് മടപ്പേൻ സല്‍മാൻ ഫാരിസാണ് അതിസുരക്ഷാ മേഖലയായ ലൈറ്റ് ഹൗസിന് മുകളില്‍ കയറി ഗുണ്ട് പൊട്ടിച്ച്‌ പരിഭ്രാന്തി പടർത്തിയത്. പരിക്കേറ്റ ഫാരിസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റീല്‍സ് എടുക്കാനാണ് യുവാവും സംഘവും ഗുണ്ടുമായി ലൈറ്റ് ഹൗസിന് മുകളില്‍ കയറിയതെന്ന് ചാവക്കാട് പൊലീസ് പറഞ്ഞു.

ലൈറ്റ് ഹൗസ് സന്ദർശിക്കാനെത്തിയതാണ് സല്‍മാൻ ഫാരിസ് ഉള്‍പ്പെടെയുള്ള സംഘം. ലൈറ്റ് ഹൗസിന് മുകളില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതോടെ ജനം പരിഭ്രാന്തിയിലായി. ഉദ്യോഗസ്ഥരും നാട്ടുകാരും എത്തിയപ്പോഴേക്കും പരിക്കേറ്റ യുവാവുമായി കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് പോയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.