കേരളത്തില്‍ ഇന്ന് സ്വര്‍ണവില നേരിയ തോതില്‍ വീണ്ടും കുറഞ്ഞു. രാജ്യാന്തര വപണിയില്‍ സ്വര്‍ണം വിറ്റഴിക്കല്‍ നടക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ കാത്തിരിക്കുകയാണ്.
ബുധനാഴ്ച സ്വര്‍ണവിലയില്‍ വലിയ ഗതിമാറ്റം പ്രതീക്ഷിക്കുന്നുണ്ട്. അതിന് ശേഷമാകും വിറ്റഴിച്ച് ലാഭം കൊയ്യണോ അതോ ഇനിയും വാങ്ങിക്കൂട്ടണോ എന്ന കാര്യം നിക്ഷേപകര്‍ തീരുമാനിക്കുക.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുകയാണ്. കഴിഞ്ഞ പ്രവൃത്തി ദിവസം അല്‍പ്പം താഴ്‌ന്നെങ്കിലും നേരിയ തോതില്‍ കയറുന്നുണ്ട്. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 77640 രൂപയും കൂടിയ പവന്‍ വില 81600 രൂപയുമാണ്. 4000 രൂപയോളമാണ് മാറ്റം. കൂടിയ നിരക്കില്‍ എത്തിയ ശേഷമാണ് പതിയെ വില കുറഞ്ഞുവരുന്നത്...
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 81440 രൂപയാണ് വില. 80 രൂപ മാത്രമാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 10180 രൂപയായി. ഒരു പവന്‍ ആഭരണം വാങ്ങുമ്ബോള്‍ 88000 രൂപ വരെ പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ മാര്‍ക്കറ്റ് വിലയില്‍ നിന്ന് രണ്ട് ശതമാനം വരെ കുറവുണ്ടാകും. എന്നാല്‍ ചില വേളയില്‍ തങ്കത്തിന് വില കൂടിയാല്‍ പഴയ സ്വര്‍ണത്തിന് മൂല്യം കൂടും.
സ്വര്‍ണവില തീരുമാനിക്കുന്നത് ഇങ്ങനെ
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3646 ഡോളറാണ് പുതിയ നിരക്ക്. ഈ വിലയും ഡോളര്‍-രൂപ വിനിമയ മൂല്യവും ഒത്തുനോക്കിയാണ് കേരളത്തില്‍ പവന്‍ വില നിശ്ചയിക്കുക. സ്വര്‍ണവിലയും പണിക്കൂലി, ജിഎസ്ടി എന്നിവയും ചേര്‍ത്ത സംഖ്യയാണ് ആഭരണം വാങ്ങുന്ന വ്യക്തിക്ക് ചെലവ് വരുന്നത്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും.
സ്വര്‍ണം ഒരു പവന്‍ 52160 രൂപയ്ക്ക് കിട്ടും; 30000 രൂപ കൈയ്യില്‍ ബാക്കി, കാശ് വെറുതെ കളയണോ?
വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ചെറിയ കാരറ്റിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ഡെയ്‌ലി വെയര്‍ ആഭരണങ്ങളാണ് ഈ കാരറ്റുകളില്‍ കിട്ടുക. 18, 14, 9 കാരറ്റുകളിലെ ആഭരണങ്ങള്‍ കേരളത്തിലെ പ്രധാന ബ്രാന്റ് ജ്വല്ലറികളില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ചെറുകിട ജ്വല്ലറികളില്‍ ഡിസൈന്‍ കുറവായേക്കും. മാത്രമല്ല, ഇത്തരം ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലാണ്.
ബുധനാഴ്ച മുതല്‍ പ്രതീക്ഷിക്കുന്ന മാറ്റം
ബുധനാഴ്ച സ്വര്‍ണവിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ സുപ്രധാന തീരുമാനം എടുക്കും. പലിശ കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. വലിയ തോതിലുള്ള കുറവ് വരുത്തിയാല്‍ സ്വര്‍ണവില കുതിച്ചുയരും. അല്ലെങ്കില്‍ പതിവ് പോലെ സാവധാനം ഉയര്‍ന്നുവരും. എന്നാല്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അഭൂതപൂര്‍വമായ വര്‍ധനവുണ്ടാകില്ല.
അറബ് സൈന്യം വരുന്നു; ഈജിപ്തും സൗദിയും നയിക്കും, നാറ്റോ മോഡല്‍ നീക്കം എന്ന് റിപ്പോര്‍ട്ട്
ഇന്ന് ഡോളര്‍ സൂചിക 97.59 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 88.27 ആയി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 67.37 ഡോളറിലെത്തി. അതേസമയം, കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 8365 രൂപയായി. 14 കാരറ്റ് ഗ്രാമിന് 6515 രൂപയാണ് നിരക്ക്. ഒമ്ബത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 4200 രൂപയിലെത്തി. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 135 രൂപയാണ്.
