മലയാളികള്‍ പണം തട്ടിയതായി ആരോപിച്ച് കുവൈത്തിലെ അല്‍ അഹ്‌ലി ബാങ്ക് കേരള പോലിസിന് പരാതി നല്‍കി. മലയാളികള്‍ ഉള്‍പ്പെടെ 806 പേര്‍ 210 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് വിവിധ സ്റ്റേഷനുകലില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ബാങ്ക് സിഒഒ മുഹമ്മദ് അല്‍ ഖട്ടന്‍ നല്‍കിയ പരാതിയില്‍ കോട്ടയത്തും എറണാകുളത്തുമുളള 12 പേര്‍ക്കെതിരെ കേസെടുത്തു. 2020-23 കാലഘട്ടത്തില്‍ കുവൈത്തില്‍ ജോലിക്കെത്തിയവര്‍ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം.
