അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവൻ കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്തുവരികയാണെന്ന് ജില്ലാ കളക്ടർ വി.ആർ.
വിനോദ്. ക്ലോറിനേറ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച നിർദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ഹരിത കേരളം ജില്ലാ മിഷൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
