Type Here to Get Search Results !

കസേര മറിഞ്ഞ് ടെറസിൽനിന്ന് താഴേക്കു വീണു; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു



*കോട്ടക്കൽ* : ടെറസിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി പള്ളിത്തൊടി മുഹമ്മദ് അനസിന്റെയും റുബീനയുടെയും മകൻ മാസിൻ അഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം


കുട്ടിയെ കസേരയിൽ ഇരുത്തി ടെറസിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുകയായിരുന്നു മാതാവ്. ഇതിനിടെ അബദ്ധത്തിൽ കസേര മറിഞ്ഞ് കുഞ്ഞ് താഴേക്കു വീഴുകയായിരുന്നു. ഉടൻ കോട്ടക്കലിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോട്ടക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.