Type Here to Get Search Results !

അഞ്ചു ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് യാത്ര; വഴിമധ്യേ കാട്ടുപന്നി കുറുകെ ചാടി, ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം



കൊല്ലം മടത്തറ വേങ്കൊല്ലയില്‍ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.





തിരുവനന്തപുരം തിരുമല സ്വദേശി ആദർശ് ആണ് മരിച്ചത്. ആദർശ് ഉള്‍പ്പടെ അഞ്ച് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു. യാത്രക്കിടെ കൊല്ലം മടത്തറ വേങ്കൊല്ലയില്‍ വെച്ച്‌ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് ആദര്‍ശ് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ആദര്‍ശിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാട്ടുപന്നി സംഭവ സ്ഥലത്ത് തന്നെ ചത്തു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ആദര്‍ശിന്‍റെ ഹെല്‍മറ്റും തകര്‍ന്നിരുന്നു. തലക്കടക്കം ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സുഹൃത്തിന്‍റെ അപകടമരണത്തിന്‍റെ ആഘാതത്തിലാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍.