വെളിപ്പെടുത്തലുകളിലും വിവാദങ്ങളിലും ഉലഞ്ഞ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താസമ്മേളനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
ഒരു കുലുക്കവുമില്ലാത മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മാനസികാവസ്ഥയെ പല രീതിയിലാണ് ആളുകള്‍ വിശദീകരിക്കുന്നത്. അക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒരു പോസ്റ്റാണ് മെഹജൂബ് എസ് വിയുടെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
രാഹുല്‍ മാങ്കൂട്ടം ചില മനശാസ്ത്ര ചിന്തകള്‍
രാഹുല്‍ മാങ്കൂട്ടത്തിൻ്റെ വാർത്താ സമ്മേളനമാണ് വിഷയം.
ഒന്നിനു പിറകെ ഒന്ന് എന്ന നിലയില്‍ പല ഭാഗത്തുനിന്നായി പീഡന ആരോപണങ്ങള്‍, ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പിൻ്റെ സംപ്രേക്ഷണം, ബലാല്‍സംഘം ചെയ്യണമെന്ന് ആവശ്യമുന്നയിച്ചതായിപ്പോലും ആരോപണം. ടി വി ഓണ്‍ ചെയ്താല്‍ പ്രളയം പോലെ, തന്നെ വിഴുങ്ങാനായുന്ന മലവെള്ളപ്പാച്ചില്‍. തൻ്റെ ഭാഗം ശരിയാണെങ്കില്‍പ്പോലും പതറിപ്പോകുന്ന ആ സന്ദർഭത്തില്‍ ഒരാള്‍ വെയ്ക്കുന്ന അടുത്ത സ്റ്റെപ് എന്തായിരിക്കും? പല സാധ്യതകളുണ്ട്.
: 'കേരളത്തിലെ ഒരു എംഎല്‍എയ്ക്കും പെരുമഴപോലെ പരാതികള്‍ വന്നിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കണം എന്നത് പൊതുവികാരം': എം വി ഗോവിന്ദന്‍ മാസ്റ്റര്‍
ഒരു രാഷ്ട്രയക്കാരൻ എന്ന നിലയിലുള്ള സാധ്യത ഒളിച്ചുനില്‍ക്കലാണ്. പരമാവധി ഒരു പത്രക്കുറിപ്പ് പുറത്തിറങ്ങിയേക്കും. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വാർത്താസമ്മേളനം വിളിക്കുകയാണ് ചെയ്തത്. എന്നിട്ടൊ? വളരെ ധൈര്യസമേതം തനിക്ക് പറയാനുള്ളത് പറഞ്ഞു. ചിരിയോടെ. കേസില്‍പ്പെട്ടയാളുകള്‍ താൻ സമ്മർദ്ദത്തിലല്ല എന്ന് കാണിക്കാൻ ശ്രമിക്കുമ്ബോഴുള്ള വളിഞ്ഞ ചിരിയല്ല. കോണ്‍ഫിഡൻസ് ഒട്ടും ചോരാത്ത ചിരി.
ആ വാർത്താ സമ്മേളനത്തില്‍ പാർട്ടിയിലെ തൻ്റെ അപ്രമാദിത്വം ഉറപ്പിക്കുന്നുണ്ട്. ഭാവി ആയാള്‍ കണക്കുകൂട്ടുന്നുണ്ട്. തന്നെ രാജിവെപ്പിച്ചതല്ല, കോണ്‍ഗ്രസ്സുകാരുടെ രാഷ്ട്രീയപ്പോരാട്ടങ്ങള്‍ക്ക് വിലങ്ങുതടിയാവാതെ സ്വയം രാജിവെയ്ക്കുകയാണ്.
മാങ്കൂട്ടത്തിലിൻ്റെ ഈ പെര്‍ഫോര്‍മെൻസ് വലിയ ധൈര്യമായും തൻ്റേടമായുമാണ് കോണ്‍ഗ്രസ്സ് പക്ഷപാതികളും ആരാധകരും വാഴ്ത്തുന്നത്!
യഥാർത്ഥത്തില്‍ ഇത് ധൈര്യമാണൊ? ഒരു സാമൂഹ്യ മനശാസ്ത്ര വിശകലനത്തിന് അങ്ങനെയൊരു തീർപ്പ് സാധ്യമല്ല.
നിങ്ങള്‍ക്ക് എപ്പോഴാണ് ആൻസൈറ്റി ഉണ്ടാകുന്നത്?
ചുറ്റുമുള്ളവർ തന്നെപ്പറ്റി മോശം പറയുമൊ എന്ന് ഭയക്കുമ്ബോള്‍, സമൂഹവും താൻ സ്വയം തന്നെയും വാദിക്കുകയും വില കല്‍പ്പിക്കുകയും ചെയ്യുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറി എന്നു തോന്നുമ്ബോള്‍, തൻ്റെ ഉറ്റവരെ എങ്ങനെ അഭിമുഖീകരിക്കും എന്ന ആധിവരുമ്ബോള്‍, താൻ ഇതുവരെ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന എല്ലാം കൈവിട്ടുപോകും എന്ന അവസ്ഥ വരുമ്ബോള്‍. (ചില സ്കിസോ അവസ്ഥകളില്‍ വിവരണ ക്ഷമമല്ലാത്ത കാരണങ്ങളാലും കടുത്ത ഉത്കണ്ഠ വരാം) ഇതിലൂടെയൊന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ കടന്നുപോയിട്ടില്ല എന്ന് അയാളുടെ വാർത്താസമ്മേളനം കണ്ടവർക്കറിയാം. തനിക്കെതിരില്‍ ഉയർന്നുവന്ന ആരോപണങ്ങള്‍ മുഴുവൻ ശരിയാണെന്ന് അറിയാവുന്ന ഒരാള്‍ക്ക് എന്തുകൊണ്ട് ഈ അവസ്ഥ വന്നില്ല?
ഈ ചോദ്യത്തിന് ഉത്തരം തേടുമ്ബോഴാണ് അയാളുടെ പേഴ്സണാലിറ്റി വിഷയമായി മാറുന്നത്. കൊടിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് പിടിയ്ക്കപ്പെട്ട് ഒരു കുലുക്കവുമില്ലാത മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോയ പല മുഖങ്ങള്‍ ഓർത്തുനോക്കൂ. അവിടെ അതിനുത്തരമുണ്ട്. അതെ, നിർഭാഗ്യകരമെന്ന് പറയട്ടെ, ഒരു ക്രിമിനല്‍ മൈൻഡിൻ്റെ ബഹിര്‍സ്ഫുരണമായി ആ വാർത്താ സമ്മേളനത്തെ വായിച്ചെടുക്കേണ്ടി വരും.
