പെരിന്തല്‍മണ്ണയില്‍ യുവതിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തില്‍ ദമ്ബതികള്‍ അടക്കം ആറു പേർ അറസ്റ്റില്‍.
തിരൂർ : മണ്ണാർക്കാട് സ്വദേശി രാമചന്ദ്രൻ, തിരൂർ സ്വദേശി റൈഹാൻ , കൊപ്പം സ്വദേശി സുലൈമാൻ, ഏലംകുളം സ്വദേശി സൈനുല്‍ ആബിദ്, പയ്യനാട് സ്വദേശി ജസീല, പള്ളിക്കല്‍ ബസാർ സ്വദേശി സനൂപ് എന്നിവയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിലുള്ള ഭർത്താവിന് ജാമ്യം എടുത്തു നല്‍കാം എന്ന് പറഞ്ഞ് യുവതിയെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് ലോഡ്ജില്‍ വെച്ച് സംഘം ചേർന്ന് പീഡിപ്പിച്ചു എന്നാണ് പരാതി. ജൂലൈ 27നാണ് സംഭവം നടന്നത്.