Type Here to Get Search Results !

പരപ്പനങ്ങാടിയിൽ ബൈക്കപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു..



 പരപ്പനങ്ങാടി: ബൈക്കപകടത്തിൽ 
പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു.
പുത്തൻ പീടിക സ്വദേശി കറുത്തേടത്ത് മുജീബിൻ്റെ മകൻ ഫവാസ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം കരിങ്കല്ലത്താണിയിൽ വെച്ചായിരുന്നു അപകടം. സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയാരുന്നു. കൂടെ യാത്ര ചെയ്തിരുന്ന കടലുണ്ടി നഗരം സ്വദേശി സൽമാനുൽ ഫാരിസ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 

ഇരുവരും പരപ്പനങ്ങാടി ഐ ടി ഐ വിദ്യാർത്ഥികളാണ്. 
ഫവാസിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും.