കണ്ണൂർ ചെമ്ബല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ റിമ എന്ന യുവതിയാണ് രണ്ടര വയസുളള മകനുമായി പുഴയിലേക്ക് ചാടിയത്.
രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സ്കൂട്ടറില്‍ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.