ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍. പത്തനംതിട്ടയില്‍ നിന്ന് മുഹമ്മദ് ഷബീറാണ് കഞ്ചാവുമായി പിടിയിലായത്.
മൂന്ന് ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. നേരത്തെ കോണ്‍ഗ്രസ് കൊടിമരം തകര്‍ത്ത കേസിലെ പ്രതിയും കൂടിയാണ് ഇയാള്‍. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൈയില്‍ നിന്ന് പിടിച്ച കഞ്ചാവിന്റെ അളവ് കുറച്ച് കാട്ടി പൊലീസ് ജാമ്യം നല്‍കിയെന്നാരോപിച്ച് അടൂര്‍ പോലിസ് സ്റ്റേഷന്‍ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു.
