Type Here to Get Search Results !

ജില്ലയ്ക്ക് മൂന്നു പുതിയ സ്‌കാനിങ് സെന്ററുകൾ കൂടി ; തിരൂരിൽ അൽ നൂർ ഹോസ്പിറ്റലിൽ


ജില്ലയ്ക്ക് മൂന്നു പുതിയ സ്‌കാനിങ് സെന്ററുകൾ കൂടി ; തിരൂരിൽ അൽ നൂർ ഹോസ്പിറ്റലിൽ



മലപ്പുറം : ജില്ലയിൽ പുതിയ മൂന്ന് സ്കാനിങ്
സെന്ററുകൾ കൂടി സ്ഥാപിക്കും. ഹാർട്‌സ് മലബാർ കാർഡിയാക് സെൻ്റർ കള്ളിയത്ത് ഹോസ്‌പിറ്റൽ, കോട്ടയ്ക്കൽ എച്ച്എംഎസ് ഹോസ്‌പിറ്റൽ, തിരൂർ അൽനൂർ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലാണ് പുതുതായി സ്കാനിങ് സെൻററുകൾ സ്ഥാപിക്കുന്നത്. ഇതിനായി കഴിഞ്ഞദിവസം ചേർന്ന പ്രിനാറ്റൽ ആൻഡ് പ്രീ ഡയഗ്നോസ്റ്റിക് ടെക്‌നിക്കൽ ജില്ലാതല അഡ്വൈസറി കമ്മിറ്റി അനുമതി നൽകി. പുതിയ സ്ഥാപനങ്ങളിൽ ഐഇസി ബോർഡ് സ്ഥാപിക്കാനും നിർദേശിച്ചു.

ഓൺലൈനായി ചേർന്ന യോഗത്തിൽ ഡിഎംഒ ആർ. രേണുക, ഗവ. പ്ലീഡർ അഡ്വ. ടോം കെ. തോമസ്, പീഡിയാട്രീഷ്യൻ ഡോ. മുജീബ്, ഗൈനക്കോളജിസ്റ്റ് ഡോ. ദീപ്തി, ഡിആർസിഎച്ച്ഒ ഡോ. പമീലി, സോഷ്യൽ വർക്കർമാരായ ബീന സണ്ണി, സജ്ന മോൾ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ സാദിക് അലി എന്നിവർ പങ്കെടുത്തു.