Type Here to Get Search Results !

തിരിഞ്ഞുകൊത്തി കാസയുടെ നിലപാട്; അന്ന്: 'നിമിഷപ്രിയക്കായി പിരിക്കാൻ ഒരാള്‍ക്കും താല്പര്യം ഇല്ല; ഇന്ന്: 'നിമിഷപ്രിയയെ രക്ഷിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല'


നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാന്തപുരം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകള്‍ വഴി കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന വധശിക്ഷ താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുന്നു എന്ന വാർത്തകള്‍ വരുന്നു.

ഇതിനിടയില്‍ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാസയുടെ നിലപാടാണ് ചർച്ചയാകുന്നത്.

2024 ഏപ്രില്‍ 12ന് കാസ പറഞ്ഞത് ' കോടികള്‍ കൊടുത്ത് റഹീമിനെ ഇറക്കാൻ ആളുണ്ട്. നിമിഷപ്രിയക്കായി പിരിക്കാൻ ഒരാള്‍ക്കും താല്‍പര്യമില്ല. ഇതാണ് ഇരട്ടത്താപ്പ് എന്നാണ്'. കാസ മലപ്പുറത്തിന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ്. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിച്ച സാഹചര്യത്തിലാണ് ഈ പ്രസ്താവന.






എന്നാല്‍ 2025 ജൂലൈ 16ന് ഇതേ കാസയുടെ നിലപാട് ദേ ഇങ്ങനെ;'നിമിഷപ്രിയയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല' എന്ന്. നിമിഷപ്രിയ കടുത്ത കുറ്റവാളിയാണെന്നും ഭരണകൂടങ്ങള്‍ എന്തിന് ഇടപെടണമെന്നും കാസ പ്രസിഡന്റ് കെവിൻ പീറ്റർ ചോദിക്കുന്നുണ്ട്. ഇത് കൂടാതെ നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ യാതൊരു ഇടപെടലുമുണ്ടായിട്ടില്ലെന്നും കെവിൻ പീറ്റർ ആരോപിക്കുന്നു

കെവിൻ പീറ്ററിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചില ഭാഗങ്ങള്‍;

'നിമിഷപ്രിയ കൊലപാതകം ചെയ്തു എന്ന് മാത്രമല്ല വളരെ ഹീനമായ രീതിയില്‍ അത് മൂടി വയ്ക്കാനും ശ്രമിച്ച ശേഷം ഒളിച്ചു രക്ഷപ്പെടുവാൻ ശ്രമിച്ചതുമാണ്......... സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന ദൈവവചനം പോലെ നാം ഏത് രാജ്യത്ത് ആയിരിക്കുന്നുവോ ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചു നാം ജീവിക്കേണ്ടതായി വരും , അവിടെ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ അവിടെ ചെയ്ത കൃത്യത്തിന് അനുസരിച്ച്‌ ഏതു തരത്തിലുള്ള ശിക്ഷയാണോ ലഭിക്കുന്നത് അത് അനുഭവിക്കാൻ നാം ബാധ്യസ്ഥരാണ് .......... നിമിഷ നടത്തിയ ഈ കൊലപാതകം ഭാരതത്തിലാണ് നടന്നിരുന്നുവെങ്കില്‍ നിമിഷയ്ക്ക് തൂക്കുമരമോ ജീവപര്യന്തമോ ഉറപ്പു തന്നെയാണ്......... അതുകൊണ്ടുതന്നെ കുറ്റം ഏതു രാജ്യത്ത് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ വേണം.'

'July 16, 2025 ഇന്ന് നടക്കാനിരുന്ന വധശിക്ഷ ഞായറാഴ്ച തന്നെ മാറ്റിവെച്ചുവെങ്കിലും ഇന്നലെയാണ് ആ വാർത്ത പുറത്തുവന്നത്.

കേരളത്തിലെ ഇസ്ളാമിക മതനേതാവ് കാന്തപുരം ചൊവ്വാഴ്ച്ച യെമനിലെ സൂഫി പണ്ഡിതനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇത് സാധ്യമായത് എന്ന രീതിയില്‍ കാന്തപുരത്തെ നന്മമരമാക്കി കൊണ്ട് തുടങ്ങിയ കോലാഹലങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല ........... സത്യത്തില്‍ ഞായറാഴ്ച വധശിക്ഷ നീട്ടിവെച്ച തീരുമാനത്തില്‍ കാന്തപുരത്തിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല എന്നതാണ് വാസ്ഥവം പക്ഷേ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ ഇനി സ്വാധീനിക്കാനുള്ള കാര്യങ്ങളില്‍ ഒരു പക്ഷേ കാന്തപുരത്തിന് അവിടെ തനിക്ക് ബന്ധമുള്ള ആളുകളില്‍ സമ്മർദ്ദം ചെലുത്താൻ കഴിയുമാരിക്കും'