Type Here to Get Search Results !

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം; യെമൻ പൗരന്‍റെ കുടുംബവുമായി സംസാരിച്ചു


യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെട്ടു.


യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചു.

യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായാണ് കാന്തപുരം ബന്ധപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമമുണ്ടാകുമെന്ന് ഉറപ്പു നല്‍കിയതായി കാന്തപുരത്തിന്‍റെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞദിവസം ചാണ്ടി ഉമ്മന്‍ എംഎല്‍എ കാന്തപുരവുമായി ബന്ധപ്പെട്ട് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന പബ്ലിക് പ്രോസിക്യൂഷന്‍റെ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ബിസിനസ് പങ്കാളിയായിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹദി കൊല്ലപ്പെട്ട കേസില്‍ 2017 മുതല്‍ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ.