Type Here to Get Search Results !

പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; കോഴിക്കോട് തളീക്കരയില്‍ ആത്മഹത്യ ചെയ്ത ജസീറയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടപടിക്രമങ്ങള്‍ നടന്നത്.

കാഞ്ഞിരോളിയിലെ അമ്ബലക്കണ്ടി റാഷിദിൻ്റെ ഭാര്യ ജസീറ(28 ) ആണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ജസീറയെ ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈൻ ഇടപാടുകള്‍ ആണ് ജസീറയെ മരണത്തിലേക്ക് എത്തിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

പൊതുവേ ഊർജസ്വലയായ ജസീറയ്ക്ക് ഓണ്‍ലൈൻ ഇടപാടുമായി ബന്ധപ്പെട്ട് സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കിടപ്പുമുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് പിരിച്ച്‌ തൂങ്ങിമരിച്ച നിലയിലായിരുന്നു ജസീറയുടെ മൃതദേഹം. മക്കളാണ് ഉമ്മ ആത്മഹത്യ ചെയ്ത വിവരം റാഷിദിനെ വിളിച്ച്‌ അറിയിച്ചത്.

ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചിട്ടുണ്ട്. ചെരണ്ടത്തൂർ മനത്താനത്ത് അബ്ദുല്‍ റസാഖിൻ്റെയും ജമീലയുടെയും മകളാണ് ജസീറ. മക്കള്‍: അല്‍മാൻ റാഷിദ്, റുഅ റാഷിദ്. റജീബ് സഹോദരനാണ്.
Tags