Type Here to Get Search Results !

തൊണ്ടയില്‍ എല്ലുകുടുങ്ങി അത്യാസന്ന നിലയിലായ നായക്ക് രക്ഷകയായി യുവതി. ജീവൻ തിരികെ തന്ന യുവതിയെ തിരഞ്ഞ് വീട്ടിലെത്തി തെരുവുനായ


തൊണ്ടയില്‍ എല്ലു കുടുങ്ങി അത്യാസന്ന നിലയിലായ നായയെ രക്ഷിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് വയനാട് പിണങ്ങോട് സ്വദേശി ഒ.നസീറ

തൊണ്ടയില്‍ കുടുങ്ങിയ എല്ല് ഇറക്കാനോ തുപ്പാനോ കഴിയാതെ കഷ്ടപ്പെടുന്ന നായയെ കണ്ടതോടെ പിന്നെ ഒന്നും നോക്കിയില്ല.

സ്വന്തം മക്കളെ എന്ന പോലെ നായയെ ചേർത്തുപിടിച്ചു. പിന്നെ ഒരു കമ്ബെടുത്ത് വളരെ ശ്രദ്ധാപൂർവ്വം നായയുടെ തൊണ്ടയില്‍ നിന്നും ആ എല്ലിൻ കഷ്ണം പുറത്തെടുത്തു.

എന്നാല്‍ ആ നായയുടെ ദയനീയമായ നോട്ടം മതിയായിരുന്നു നസീറക്ക് മറ്റൊന്നും ചിന്തിക്കാതെ ആ മിണ്ടാപ്രാണിയെ ചേർത്ത് പിടിക്കാനും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനും.

രക്ഷപെടുത്തിയ തെരുവുനായ നസീറയെ തേടി വീണ്ടും വീട്ടുപടിക്കലെത്തി. തന്നെ രക്ഷപ്പെടുത്തിയതിന്റെ നന്ദി അറിയിക്കാൻ.

നസീറയോട് വിധേയത്വത്തോടെ അരികിലിരുന്ന് സ്‌നേഹപ്രകടനം നടത്തുന്ന നായയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.