Type Here to Get Search Results !

നൗഫലിന് സഹായഹസ്തവുമായികേരള സംസ്ഥാന ചെറുകിട റൈസ് ഫ്ളോർ &ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ



  
   *നിറമരുതൂർ:*
തിരൂർ താലൂക്ക് നിറമരുതൂർ പഞ്ചായത്തിൽ ഫ്ളോർ &ഓയിൽ മിൽ നടത്തുന്ന നൗഫലിന് 
സഹായഹസ്തവുമായി
കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ളോർ &ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ, മലപ്പുറം ജില്ല കമ്മിറ്റി.അസുഖം മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് നൗഫലിന് മൂന്ന് ലക്ഷത്തിലധികം രൂപ സംഘടന രണ്ട് ഗഡുക്കളായി നല്കിയത്.

നൗഫലിൻറെ വീട്ടിലെത്തിയാണ് സംഘാടകർ സഹായധനം താലൂക്ക് പ്രസിഡൻറ് ബാവ നെടിയോടത്ത് നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഇസ്മായില്‍ പുതുശേരിക്ക് കൈമാറിയത്.

തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് സഹായധനം നൗഫലിന് കൈമാറി.

ജില്ലാ പ്രസിഡൻറ് പി.കെ ശ്രീനിവാസന്‍,ജില്ലാസെക്രട്ടറി എ.ടി ഹംസ,ജില്ലാ വർകിംഗ് വർകിംഗ് സെക്രട്ടറി ഇർഷാദ്,അമീർ അലി മേലാറ്റൂർ,മാനു തവക്കൽ,ഷെരീഫ് ചാരാട്ട്,സി.പി ഹനീഫ മാസ്റ്റർ,കെ.എം നൗഫൽ,നവാസ് ആലിൻചുലട്,നാസർ പുതിയകടപ്പുറം മുസ്തഫ തിരൂർ,റഫീഖ് നിറമരുതൂർ,അബ്ദുൽറഷീദ് നിറമരുതൂർ,റഹ്മത്തുള്ള,ദാസൻ കുന്നുമ്മൽ,ജനപ്രതിനിധികളും,സബന്ധിച്ചു.