Type Here to Get Search Results !

വോട്ട് മോഷണം: ആരോപണങ്ങൾ നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ


   *ന്യൂഡൽഹി:* രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ ലക്ഷ്യം വച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽ കുറ്റം ചുമത്തുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വാർത്താ സമ്മേളനത്തിലാണ് കമ്മീഷൻ്റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണം ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. സമീപകാല തിരഞ്ഞെടുപ്പുകളിൽ ഇരട്ട വോട്ടിംഗ് നടന്നുവെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. ചില വോട്ടർമാർ അത്തരം ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും, അത് വാസ്തവ വിരുദ്ധമെന്നാണ് കമ്മീഷൻ്റെ വാദം. ഇതൊന്നും തങ്ങളെ ഭയപ്പെടുത്തില്ലെന്നും ഭയമില്ലാതെ തങ്ങളുടെ കടമ നിർവഹിക്കുന്നത് തുടരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എല്ലാ വോട്ടർമാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും കമ്മീഷൻ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.