Type Here to Get Search Results !

വിഎസിനെ മായ്ച്ചുകളയാനുള്ള ബൈ പ്രൊഡക്‌ട് ആണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; പിവി അന്‍വര്‍


മൂന്ന് ദിവസം മുമ്ബാണ് വിഎസിന്റെ വിയോഗ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാന വാര്‍ത്തയായത് ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടമാണ്.

വിഎസിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ പ്രത്യേക രാഷ്ട്രീയ സാഹചര്യം മറികടക്കാന്‍ ചിലര്‍ നടത്തിയ 'തന്ത്ര'മാണോ ജയില്‍ച്ചാട്ടം എന്ന് സംശയം പ്രകടിപ്പിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പിവി അന്‍വര്‍.

സാന്ദ്ര തോമസ് പര്‍ദ ധരിക്കാന്‍ കാരണം ഇതാണ്; മല്‍സരിക്കാന്‍ വിനയന്റെ പിന്തുണ ഉണ്ടെന്ന് വിശ്വസിക്കുന്നു

വിഎസിന്റെ വിയോഗം സിപിഎമ്മിന്റെ പിറവി, അദ്ദേഹം നടത്തി രാഷ്ട്രീയ നീക്കങ്ങള്‍, പാര്‍ട്ടിക്കുള്ളില്‍ വിഎസ് നടത്തിയ ഇടപെടലുകള്‍, സമര മുഖങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ട വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. വിഎസിനെ വിസ്മൃതിയില്‍ തള്ളാനുള്ള ഒന്നാം നമ്ബര്‍ ഗൂഢാലോചനയാണോ ജയില്‍ച്ചാട്ടം എന്ന് അന്‍വര്‍ ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-

Image From PV Anvar FB

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം;

കഥയും തിരക്കഥയും

വിഎസിന്റെ വിയോഗം പത്രമാധ്യമങ്ങളുടെ ''സ്‌പേസ്'' അത്രയും കവര്‍ന്നെടുത്തു.കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളെല്ലാം തന്നെ വി.എസിന്റെ ചരിത്രവും വര്‍ത്തമാനവും ഇഴകീറി 72 മണിക്കൂറുകള്‍ സ്റ്റോറികള്‍ ചെയ്തു.പാര്‍ട്ടി സമ്മേളന വേദികളില്‍ അടക്കം വിഎസിനെ അപമാനിച്ചവര്‍,വിഎസ് തന്നെ പറഞ്ഞ ''ക്യാപ്പിറ്റല്‍ പണിഷ്‌മെന്റിന്റെ'' കഥകള്‍,മാധ്യമങ്ങള്‍ ഓര്‍ത്തെടുത്തു. സോഷ്യല്‍ മീഡിയ ഇത് ഏറ്റുപാടി.പുന്നപ്രയുടെയും വയലാറിന്റെയും വീര നായകന്റെ വിയോഗം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ കേരളം ചര്‍ച്ച ചെയ്തു.വിതുമ്ബുന്ന അനുശോചന യോഗങ്ങള്‍ ഉണ്ടായി.

ഖത്തര്‍ ഇനി ബംഗാളിലേക്ക് മാറുമോ? കണ്ടെത്തിയത് വന്‍ പ്രകൃതി വാതക ശേഖരം, വരുന്ന മാറ്റം ഇങ്ങനെ

പിണറായിസമാണ് കമ്മ്യൂണിസവും,സോഷ്യലിസവും എന്ന് തിരുത്തി വായിക്കാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ട് നിര്‍ബന്ധിതരായിപ്പോയ സഖാക്കളെയും,പുതിയ കാലത്ത് പിണറായിസത്തെ പാര്‍ട്ടിയായി ധരിച്ചു വശായിപോയ പുതിയ സഖാക്കളെയും വി.എസിന്റെ മരണം അഗാധമായി സ്വാധീനിച്ചു.ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോളം പ്രായമുള്ള വി.എസ് ആയിരുന്നു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്ന സത്യം വെളിച്ചം കാണാനുള്ള ഉപാധിയായിതീര്‍ന്നു സഖാവ് വി.എസിന്റെ പോരാട്ട ചരിത്രത്തിന്റെ ഈ പുനര്‍വായന.

കേരളത്തിന്റെ പൊതു സമൂഹം ഈ വിഷയം ഏറ്റെടുത്തപ്പോള്‍ കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും മുതലാളിത്തത്തിന് എഴുതിക്കൊടുത്ത് 'റസീപ്റ്റ്' കൈപ്പറ്റിയവര്‍ ജാഗരൂകരായി. ''കടലും,തിരയും,ബക്കറ്റിലെ വെള്ളവും''

''സിമ്ബോളിക്കായി'' പറഞ്ഞു വി.എസിനെ അപമാനിച്ചവര്‍ മഹാനായ വിഎസിന് മുമ്ബില്‍,നാടിന് അദ്ദേഹത്തോടുള്ള സ്‌നേഹത്തിന്റെ മുമ്ബില്‍ സ്വയം ചെറുതാകുന്നത് സഹിക്കാനാവാതെ പരക്കം പാഞ്ഞു.

മാധ്യമ ഹാന്‍ഡിലുകളില്‍ നിന്നും ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും വി.എസിനെ മായ്ച്ചു കളയാന്‍ അവര്‍ വഴിയാലോചിച്ചു.അതിന്റെ ''ബൈ പ്രൊഡക്‌ട്'' മാത്രമാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പത്താം ബ്ലോക്കില്‍ മാസങ്ങളായി ഒരു കൊടും കുറ്റവാളി ജയില്‍ ചാടാന്‍ ആസൂത്രണം നടത്തുക.ജയില്‍ ഉദ്യോഗസ്ഥര്‍ ഇത് അറിയാതെ പോകുക.എട്ടു മീറ്റര്‍ ഉയരമുള്ള മതില്‍ ഒരാളുടെയും സഹായമില്ലാതെ അംഗപരിമിതിയുള്ള ഒരാള്‍ ചാടി കടക്കുക.രാത്രി ഒന്നര മണിക്ക് ജയിലിന്റെ കോമ്ബൗണ്ടില്‍ നിന്നും നാഷണല്‍ ഹൈവേയില്‍ എത്തിയ ഗോവിന്ദച്ചാമി നേരം വെളുക്കുന്നതിനു മുമ്ബ് ഏതെങ്കിലും പാണ്ടിലോറിയിലോ,അന്തര്‍ സംസ്ഥാന ട്രെയിനുകളിലോ (റെയില്‍ പാളം വഴി അരമണിക്കൂര്‍ കിലോമീറ്റര്‍ നടന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും എന്നതുകൂടി ചേര്‍ത്തു വായിക്കണം) അയല്‍ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതാലോചിക്കാതെ ഒരു കിണറ്റില്‍ ഇറങ്ങിയിരിക്കുക.

ആസൂത്രകരെ തീര്‍ച്ചയായും അല്‍കാട്രസ് സ്വാധീനിച്ചിട്ടുണ്ടാവണം

പറയുന്നതിനും,

ഒരു ലോജിക്ക് വേണ്ടേ

പത്താം ബ്ലോക്ക് നില്‍ക്കുന്ന കോമ്ബൗണ്ടിന്റെ ചുറ്റുമതില്‍ ഡ്രമ്മുകള്‍ ഉപയോഗിച്ചും ജയിലിന്റെ പ്രധാന ചുറ്റുമതില്‍ തുണികള്‍ കൂട്ടിക്കെട്ടിയും അംഗപരിമിതിയുള്ള ഗോവിന്ദച്ചാമി ചാടി കടന്നു എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല.

അമര്‍ചിത്രകഥകളെ വെല്ലുന്ന ഈ കഥ വിശ്വാസയോഗ്യമാകണമെങ്കില്‍ ഒന്നര ഇഞ്ച് വണ്ണമുള്ള ഇരുമ്ബ് കമ്ബി ഉപ്പും ചെറിയ ആക്‌സോ ബ്ലേഡും ഉപയോഗിച്ച്‌ മുറിച്ചു മാറ്റിയതും ഡ്രമ്മുകളും വസ്ത്രങ്ങളും ഉപയോഗിച്ച്‌ രണ്ടു മതിലുകള്‍ ചാടി കടന്നതും കസ്റ്റഡിയിലുള്ള ഗോവിന്ദച്ചാമിയെ തന്നെ ഉപയോഗിച്ച്‌ റീടേക്ക് എടുത്ത് ഷൂട്ട് ചെയ്ത് മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ കാണിക്കേണ്ടതുണ്ട്.

അധികാരികളുടെ അറിവോടെ തന്നെ വെളുക്കുന്നതിന് അല്പസമയം മുമ്ബ് ജയിലധികാരികളുടെ വാഹനങ്ങളോ മറ്റോ ഉപയോഗിച്ച്‌ പ്രധാന കവാടത്തിലൂടെ തന്നെ പുറത്തെത്തിച്ചു എന്ന് പറഞ്ഞാല്‍ തള്ളിക്കളയാന്‍ ആകുമോ?

ഗോവിന്ദച്ചാമിയെ എന്തെങ്കിലും ഓഫറുകള്‍ നല്‍കിയോ തെറ്റിദ്ധരിപ്പിച്ചോ സ്വാധീനിച്ചിരിക്കാന്‍ ആണ് സാധ്യത.

കേവലം പ്രാഥമിക തലത്തിലുള്ള മൂന്നോ നാലോ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനില്‍ ഒതുങ്ങാതെ ഈ വിഷയത്തിലുള്ള ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടതുണ്ട്.സംസ്ഥാനത്തെ അതീവ പ്രാധാന്യമുള്ള കുറ്റവാളികള്‍ അടക്കം തടവില്‍ കഴിയുന്ന ജയില്‍ എന്ന കാര്യം പരിഗണിക്കുമ്ബോള്‍ ഈ വിഷയത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച്‌ സത്യം വെളിച്ചത്തു കൊണ്ടുവരണം എന്നതാണ് എനിക്ക് പറയാനുള്ളത്.

യുഎഇ സ്വര്‍ണം വില കുറവാണ്; പക്ഷേ, ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും, വലിയ നഷ്ടംവരും

അധികാരത്തെ തന്നിഷ്ടപ്രകാരം തങ്ങള്‍ക്കുവേണ്ടി വളച്ചൊടിക്കാനും ഉപയോഗിക്കാനും ഒരു ഏകാധിപതിക്കും അവസരം ഒരുക്കി കൊടുത്തുകൂടാ.



ഈ ജയില്‍ ചാട്ടം വി.എസ്സിനെ വിസ്മൃതിയില്‍ തള്ളാനുള്ള ഒന്നാം നമ്ബര്‍ ഗൂഢാലോചന മാത്രമാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ. നൂറ്റാണ്ടിന്റെ കമ്മ്യൂണിസ്റ്റ് വി.എസ് വിസ്മൃതിയിലാവും എന്ന് പകല്‍ക്കിനാവ് കാണുന്നവര്‍ എത്ര വിഡ്ഢികള്‍.

പി.വി അന്‍വര്‍.